Tuesday
23 December 2025
31.8 C
Kerala
HomeIndiaതമിഴ്നാട്ടിൽ വീണ്ടും എൻകൗണ്ട‍ർ കൊല: കുപ്രസിദ്ധ ഗുണ്ട നീരാളി മുരുഗനെ വെടിവച്ചു കൊന്നു

തമിഴ്നാട്ടിൽ വീണ്ടും എൻകൗണ്ട‍ർ കൊല: കുപ്രസിദ്ധ ഗുണ്ട നീരാളി മുരുഗനെ വെടിവച്ചു കൊന്നു

തമിഴ്നാട്ടിൽ വീണ്ടും പൊലീസിന്‍റെ എൻകൗണ്ടർ കൊലപാതകം. തൂത്തുക്കുടി, പുതിയമ്പത്തൂർ സ്വദേശിയായ കുപ്രസിദ്ധ ഗുണ്ട നീരാവി മുരുകനെ പൊലീസ് വെടിവച്ചുകൊന്നു. കേരളമടക്കം നാല് സംസ്ഥാനങ്ങളിലായി എൺപതിലധികം ക്രിമിനൽ കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട മുരുകൻ.

മൂന്ന് മാസത്തിനിടെ തമിഴ്നാട് പൊലീസ് നടത്തുന്ന മൂന്നാമത്തെ ഏറ്റുമുട്ടൽ കൊലപാതകണിത്. തിരുനൽവേലി ജില്ലയിലെ കലക്കാട് നങ്കുനേരി റോഡിലെ ആളൊഴിഞ്ഞ ഭാഗത്തുവച്ചാണ് പൊലീസ് നീരാവി മുരുകനെ വെടിവച്ചുകൊന്നത്. പളനിയിൽ നടന്ന ഒരു കവർച്ച അന്വേഷിക്കാൻ തമിഴ്നാട് പൊലീസിന്‍റെ പ്രത്യേക ദൗത്യസംഘം ദിണ്ടിഗലിൽ നിന്ന് കലക്കാട് എത്തിയിരുന്നു.

അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ മൂർച്ചയുള്ള ആയുധവുമായി പ്രതി ആക്രമിച്ചുവെന്നും തുടർന്ന് വെടിവയ്ക്കേണ്ടിവന്നുവെന്നാണ് പൊലീസിന്‍റെ വിശദീകരണം. നെഞ്ചിൽ വെടിയേറ്റ മുരുകൻ തൽക്ഷണം മരിച്ചു. കവർച്ചയും മോഷണവും കൊലപാതവുമടക്കം എൺപതിലേറെ കേസുകളിൽ പ്രതിയാണ് ഇയാൾ. തമിഴ്നാട്, കേരളം ആന്ധ്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലായി ഇയാൾക്കെതിരെ എൺപതിലേറെ ക്രിമിനൽ കേസുകളുണ്ട്. ജനുവരി ഏഴിന് ചെങ്കൽപ്പേട്ടിൽ പൊലീസ് രണ്ട് കൊലക്കേസ് പ്രതികളെ പൊലീസ് വെടിവെച്ച് കൊന്നിരുന്നു.

RELATED ARTICLES

Most Popular

Recent Comments