കർണാടകത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച സർക്കാർ ഉത്തരവ് ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ വ്യാഴാഴ്ച കർണാടകത്തിൽ മുസ്ലിം സംഘടനകൾ ബന്ദ് നടത്തും.
കർണാടക അമീർ ഇ ശരീഅത് മൗലാന സഗീർ അഹ്‌മദ് ഖാൻ റഷാദിയാണ് തീരുമാനം അറിയിച്ചത്. ബുധനാഴ്ചയും കർണാടകത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥികളെ തടഞ്ഞു. മിക്കയിടത്തും പ്രതിഷേധമുണ്ടായി. ഹൈക്കോടതിയിൽ ഹർജി നൽകിയ ഉഡുപ്പി ഗവ. പിയു കോളേജിലെ ആറു വിദ്യാർഥികൾ കോളേജിൽ എത്തിയില്ല. ഉത്തര കന്നടയിലെ ഭട്കലിൽ കടകൾ നിർബന്ധിച്ച് അടപ്പിച്ചതിന് നാല് പോപ്പുലർ ഫ്രണ്ടുകാർക്കെതിരെ പൊലീസ് കേസെടുത്തു.
