Tuesday
23 December 2025
29.8 C
Kerala
HomeKeralaആലപ്പുഴയിലും കൊല്ലത്തും വാഹനാപകടം; നാലുപേർ മരിച്ചു

ആലപ്പുഴയിലും കൊല്ലത്തും വാഹനാപകടം; നാലുപേർ മരിച്ചു

ആലപ്പുഴ നൂറനാട് പണയിൽ പ്രഭാത സവാരിക്ക് ഇറങ്ങിയവരെ ടിപ്പർ ലോറിയിടിച്ച് മൂന്നുപേർ മരിച്ചു. രാജു മാത്യു (66), വിക്രമൻ നായർ (65), രാമചന്ദ്രൻ നായർ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടോറസ് ലോറിയാണ് ഇവരെ ഇടിച്ചത്.

കൊല്ലം ബൈപ്പാസിൽ കല്ലുംതാഴത്തുണ്ടായ വാഹനാപകടത്തിൽ ലോറി ഡ്രൈവർ മരിച്ചു. കൊല്ലം മൈലക്കാട് സ്വദേശി സുനിൽകുമാർ ആണ് മരിച്ചത്. 46 വയസ്സായിരുന്നു. സുനിലിന്‍റെ ലോറിയുമായി കൂട്ടിയിടിച്ച ടിപ്പറിന്‍റെ ഡ്രൈവർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. ലോറിയുടെ ക്യാബിൻ വെട്ടിപ്പൊളിച്ചാണ് ഡ്രൈവർമാരെ പുറത്തെടുത്തത്.

RELATED ARTICLES

Most Popular

Recent Comments