രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് സെൽ പ്രവർത്തനം ആരംഭിച്ചു.മുൻ സ്‌പീക്കർ വിജയകുമാർ ഉദ്ഘാടനം ചെയ്തു.നടൻ സൈജുക്കുറുപ്പ് ആദ്യ പാസും ഡെലിഗേറ്റ് കിറ്റും ഏറ്റുവാങ്ങി. ടാഗോർ തിയേറ്ററിൽ സജികരിച്ചിട്ടുള്ള ഡെലിഗേറ്റ് സെല്ലിൽ പാസ് വിതരണത്തിനായി 12 കൗണ്ടറുകളാണ് ക്രമീകരിച്ചിട്ടുള്ളത് .പ്രായമായവർക്കും ഭിന്ന ശേഷിക്കാർക്കും പ്രത്യേക കൗണ്ടർ ഏർപ്പെടുത്തിയിട്ടുണ്ട്.
ഐ ഡി പ്രൂഫുമായെത്തിവേണം പ്രതിനിധികൾ പാസുകൾ ഏറ്റു വാങ്ങേണ്ടത്. രാവിലെ എട്ടു മുതൽ വൈകിട്ട് ഏഴു വരെയാണ് പാസ് വിതരണം ചെയ്യുന്നത്.ഒഴിവുള്ള പാസുകൾക്കുള്ള സ്പോട്ട് രജിസ്ട്രേഷന് പ്രത്യേക കൗണ്ടറും ആരംഭിച്ചിട്ടുണ്ട്.കെ.ജി മോഹൻകുമാർ,ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്,സെക്രട്ടറി സി.അജോയ് ,ഡെപ്യൂട്ടി ഡയറക്റ്റർ ഷാജി, ജനറൽ കൗൺസിൽ അംഗം പ്രദീപ് ചൊക്ലി എന്നിവർ
26-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് മറ്റന്നാൾ (മാർച്ച് 18) തുടക്കമാകും.വൈകിട്ട് 6.30ന് നിശാഗന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് മുഖ്യാതിഥിയാകും.ഐ എസിന്റെ ബോംബാക്രമണത്തിൽ ഇരുകാലുകളും നഷ്ടപ്പെട്ട കുർദ്ദിഷ് സംവിധായിക ലിസ ചലാന് ചടങ്ങിൽ മുഖ്യമന്ത്രി സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് സമ്മാനിക്കും.
ഫെസ്റ്റിവൽ ഹാൻഡ്ബുക്ക് മന്ത്രി വി.ശിവൻകുട്ടി, ഗതാഗത മന്ത്രി ആന്റണി രാജുവിനും ഫെസ്റ്റിവൽ ബുള്ളറ്റിൻ ഭക്ഷ്യ മന്ത്രി ജി.ആർ. അനിൽ മേയർ ആര്യാ രാജേന്ദ്രനും നൽകി പ്രകാശനം ചെയ്യും. അഡ്വ. വി.കെ പ്രശാന്ത് എംഎൽഎ ചലച്ചിത്ര അക്കാഡമി പ്രസിദ്ധീകരണമായ സമീക്ഷയുടെ ഫെസ്റ്റിവൽ പതിപ്പ് പുറത്തിറക്കും. കെഎസ്എഫ്ഡിസി ചെയർമാൻ ഷാജി എൻ.കരുൺ മാസിക ഏറ്റുവാങ്ങും.
