പാലക്കാട് വനമേഖലകളിൽ അണയാതെ കാട്ടുതീ

0
140

പാലക്കാട് ജില്ലയിലെ വനമേഖലകളിൽ അണയാതെ കാട്ടുതീ. പാലക്കാട് അട്ടപ്പള്ളം താഴ്വരയിലുണ്ടായ തീപിടുത്തം മലമുകളിലേക്ക് പടർന്നു. വനംവകുപ്പ് ഇന്നലെ രാത്രിയും തീ അണയ്ക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും ഇത് വിജയിച്ചില്ല. സൈലൻ്റ് വാലി മലനിരകളിൽ തത്തയങ്ങലം, ചെറുകുളം ഭാഗത്തും തീ പടരുകയാണ്.

ഉൾവനത്തിലാണ് തീ പടരുന്നത്. വനംവകുപ്പിൻ്റെ നേതൃത്വത്തിലുള്ള സംഘം ഉടൻ തീയണക്കാനായി പുറപ്പെടും. ഇന്ന് വൈകിട്ട് ആറ് മണിയോടെ പുതിയ സംഘം പുറപ്പെടും. ജില്ലയിൽ നിരവധി സംഘടനകളുടെ ഭാഗമായ സന്നദ്ധപ്രവർത്തകരും വനംവകുപ്പിനൊപ്പം ഉണ്ടാവും.