Monday
12 January 2026
27.8 C
Kerala
HomeKeralaപാപ്പാനെ ആക്രമിച്ച്‌ ആന; അടിച്ചു പ്രകോപിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

പാപ്പാനെ ആക്രമിച്ച്‌ ആന; അടിച്ചു പ്രകോപിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

കൊല്ലം കേരളപുരത്ത് പാപ്പാന് ചവിട്ടേറ്റ സംഭവത്തില്‍ ആനയെ അടിച്ചു പ്രകോപിപ്പിച്ചതാണെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. അബദ്ധത്തില്‍ ആനയുടെ ചവിട്ടേറ്റതാണെന്നായിരുന്നു പാപ്പാന്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍, പാപ്പാന്‍ വടികൊണ്ട് ആനയുടെ മുന്‍കാലില്‍ അടിക്കുന്നതും ആന ഉപദ്രവിക്കുന്നതും വീഡിയോയില്‍ കാണാം.

ക്ഷേത്രം എഴുന്നള്ളിപ്പ് കഴിഞ്ഞ് തിരിച്ചുപോകവെ ‍ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. രണ്ടാം പാപ്പാന്‍ സച്ചുവിനാണ് ചവിട്ടേറ്റത്. ഒന്നാം പാപ്പാന്‍റെ അടിയേറ്റതിനു പിന്നാലെയായിരുന്നു ആക്രമണം. ഇതേതുടര്‍ന്ന് പാപ്പാന്‍ നിലത്തുവീഴുകയും ആന വീണ്ടും ഉപദ്രവിക്കുകയും ചെയ്തു. ഇതോടെ ഒന്നാം പാപ്പാന്‍ ആനയെ തളക്കുകയായിരുന്നു.

ചവിട്ടേറ്റ സച്ചുവിനെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

RELATED ARTICLES

Most Popular

Recent Comments