ഇന്ത്യന്‍ ക്രിക്കറ്റ് താരം ജൂലന്‍ ഗോസ്വാമിയുടെ ജീവിത കഥ സിനിമയാകുന്നു

0
53

ഇന്ത്യന്‍ ക്രിക്കറ്റ് താരം ജൂലന്‍ ഗോസ്വാമിയുടെ ജീവിത കഥ സിനിമയാകുകയാണ്. അനുഷ്‌ക ശര്‍മയാണ് ചിത്രത്തില്‍ ജൂലന്‍ ഗോസ്വാമിയായി അഭിനയിക്കുന്നത്. ‘ഛക്ദ എക്സ്പ്രസ്’ എന്ന സിനിമയ്ക്കായി തയ്യാറെടുപ്പുകള്‍ തുടങ്ങിയിരിക്കുകയാണ് അനുഷ്‌ക ശര്‍മ. ക്രിക്കറ്റ് പന്ത് എറിയുന്നതിന്റെ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് അനുഷ്‌ക ശര്‍മ. തയ്യാറെടുപ്പുകള്‍ നടത്തുകയാണ് എന്ന് ഫോട്ടോയ്ക്ക് ക്യാപ്ഷനും എഴുതിയിരിക്കുന്നു. പ്രോസിത് റോയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഭിഷേക് ബാനര്‍ജി ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.