രാജ്യത്തെ ഇലക്ട്രിക് വാഹന വിപണിക്ക് ഉണർവേകാൻ ഒല ഇലക്ട്രിക്

0
42

രാജ്യത്തെ ഇലക്ട്രിക് വാഹന വിപണിക്ക് ഉണര്‍വേകുന്ന പദ്ധതിയുമായി ഒല ഇലക്ട്രിക്. സോഫ്റ്റ്ബാങ്ക് ഗ്രൂപ്പിന്റെ പിന്തുണയുള്ള ഒല ഇലക്ട്രിക്, 50 ജിഗാവാട്ട്അവേഴ്സ് വരെ ശേഷിയുള്ള ബാറ്ററി സെല്‍ നിര്‍മാണ പ്ലാന്റ് ഇന്ത്യയില്‍ സജ്ജമാക്കാന്‍ പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ട്. നിലവില്‍ ദക്ഷിണ കൊറിയന്‍ ബാറ്ററി വിതരണക്കാരെ ആശ്രയിച്ചാണ് ഒല ഇലക്ട്രിക് ഇന്ത്യയില്‍ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ നിര്‍മിക്കുന്നത്. ഒല ഇലക്ട്രിക്കിന് 10 ദശലക്ഷം ഇലക്ട്രിക് ഇരുചക്ര വാഹനമെന്ന ഉല്‍പ്പാദന ലക്ഷ്യം കൈവരിക്കാന്‍ 40 ജിഗാവാട്ട്അവേഴ്സ് ബാറ്ററി ശേഷി ആവശ്യമാണ്. ഇതിനുവേണ്ടി 2023 ഓടെ 1 ജിഗാവാട്ട്അവേഴ്സ് ബാറ്ററി ശേഷി സജ്ജീകരിക്കാനാണ് ഒല ഇലക്ട്രിക് ലക്ഷ്യമിടുന്നത്.