അനൂപ് മേനോന്‍ ചിത്രം ‘പദ്മ’യുടെ വീഡിയോ ഗാനം റിലീസ് ചെയ്തു

0
40

അനൂപ് മേനോന്‍ രചനയും സംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിക്കുന്ന ചിത്രം ‘പദ്മ’യുടെ വീഡിയോ ഗാനം റിലീസ് ചെയ്തു. ‘കാണാതെ കണ്ണിനുള്ളില്‍’ എന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തുവിട്ടത്. അനൂപ് മേനോന്‍ എഴുതിയ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് നിനോയ് വര്‍ഗീസ് ആണ്. കെ എസ് ഹരിശങ്കറാണ് ഗാനം ആലപിച്ചിരിക്കുന്നത്. സുരഭി ലക്ഷ്മിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. അനൂപ് മേനോന്‍ തന്നെയാണ് ചിത്രത്തിലെ നായകന്‍.