യുദ്ധം തുടങ്ങി; ചെർണോബിൽ ആണവമേഖലയിലും റഷ്യൻ സൈന്യം

0
64

യു​ക്രെ​യ്നി​ൽ അധിനിവേശത്തി നായുള്ള റ​ഷ്യൻ നീക്കം കനത്ത ആ​ക്ര​മ​ണ​ത്തി​നു തുടക്കമിട്ടു. ചെർണോബിൽ ആണവമേഖലയിൽ റഷ്യൻ സൈന്യം കടന്നു കയറി. ചെർണോബിൽ മേഖലയിൽ ആണവ ഇന്ധന മാലിന്യം ചോരുന്ന അവസ്ഥയുണ്ടായാൽ യൂറോപ്പിനാകെ അത് ദുരിതം വിതക്കുമെന്ന് വിലയിരുത്തപ്പെടുന്നു. 40 സൈ​നി​ക​രും സാ​ധാ​ര​ണ​ക്കാ​രായ അനേകരും ഇതിനകം കൊ​ല്ല​പ്പെ​ട്ടെന്ന് റിപ്പോർട്ട്. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റിട്ടുണ്ട്.

യു​ക്രെ​യ്നി​ന്‍റെ വ്യോ​മ​താ​വ​ള​ങ്ങ​ൾ ന​ശി​പ്പി​ച്ച​താ​യി റ​ഷ്യ അ​വ​കാ​ശ​പ്പെ​ട്ടു. വ്യാ​ഴാ​ഴ്ച​യാ​ണ് പൂ​ർ​ണ​തോ​തി​ലു​ള്ള യു​ദ്ധ​ത്തി​ന് റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ദി​മി​ർ പു​ടി​ൻ ഉ​ത്ത​ര​വി​ട്ട​ത്. സൈ​നി​ക ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ട് പോ​കാ​ൻ തീ​രു​മാ​നി​ച്ച​താ​യി പു​ടി​ൻ ടെ​ലി​വി​ഷ​നി​ലൂ​ടെ രാ​ജ്യ​ത്തെ അ​റി​യി​ച്ചു. തൊ​ട്ടു​പി​ന്നാ​ലെ, യു​ക്രെ​യ്ന്‍റെ ത​ല​സ്ഥാ​ന​മാ​യ കീ​വി​ലും മ​റ്റ് ന​ഗ​ര​ങ്ങ​ളി​ലും ബോം​ബാ​ക്ര​മ​ണം ന​ട​ന്നു.

കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ലെ ര​ണ്ട് ഗ്രാ​മ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും റ​ഷ്യ കൈ​യേ​റി​യ​താ​യാ​ണ് സൂ​ച​ന. ഇ​തി​നി​ടെ അ​ഞ്ച് റ​ഷ്യ​ന്‍ യു​ദ്ധ​വി​മാ​ന​ങ്ങ​ളും ഒ​രു ഹെ​ലി​കോ​പ്റ്റ​റും വെ​ടി​വെ​ച്ചി​ട്ടെ​ന്ന അ​വ​കാ​ശ​വാ​ദ​വു​മാ​യി യു​ക്രെ​യ്ൻ സൈ​ന്യ​വും രം​ഗ​ത്തെ​ത്തി. സൈ​നി​ക കേ​ന്ദ്ര​ങ്ങ​ൾ ത​ക​ർ​ത്ത​താ​യി റ​ഷ്യ
യു​ക്രെ​യ്നി​ലെ 70 ൽ ​അ​ധി​കം സൈ​നി​ക കേ​ന്ദ്ര​ങ്ങ​ൾ ത​ക​ർ​ത്ത​താ​യി റ​ഷ്യ. 11 വ്യോ​മ​താ​വ​ള​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ സൈ​നി​ക കേ​ന്ദ്ര​ങ്ങ​ൾ ത​ക​ർ​ത്ത​താ​യാ​ണ് റ​ഷ്യ അ​വ​കാ​ശ​പ്പെ​ട്ട​ത്. റ​ഷ്യ​ൻ ആ​ക്ര​മ​ണ​ത്തി​ൽ 74 സൈ​നി​ക താ​വ​ള​ങ്ങ​ൾ ന​ശി​പ്പി​ച്ച​താ​യി പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ വ​ക്താ​വ് ഇ​ഗോ​ർ കൊ​നാ​ഷെ​ങ്കോ​വ് പ​റ​ഞ്ഞു.

11 വ്യോ​മ​താ​വ​ള​ങ്ങ​ൾ, മൂ​ന്ന് സൈ​നി​ക പോ​സ്റ്റു​ക​ൾ, 18 റ​ഡാ​ർ സ്റ്റേ​ഷ​നു​ക​ൾ, വി​മാ​ന​വേ​ധ മി​സൈ​ൽ സം​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ ത​ക​ർ​ത്തു. യു​ക്രെ​യ്ൻ സൈ​നി​ക ഹെ​ലി​കോ​പ്റ്റ​റും നാ​ല് ഡ്രോ​ണു​ക​ളും വെ​ടി​വ​ച്ചി​ട്ട​താ​യും ഇ​ഗോ​ർ കൊ​നാ​ഷെ​ങ്കോ​വ് അ​റി​യി​ച്ചു. റ​ഷ്യ​ൻ സാ​യു​ധ സേ​ന​യു​ടെ പി​ന്തു​ണ​യോ​ടെ വി​മ​ത സേ​ന ആ​ക്ര​മ​ണം തു​ട​രു​ക​യാ​ണെ​ന്ന് അദ്ദേഹം പ​റ​ഞ്ഞു.