യുക്രെയ്നിൽനിന്ന് സഹായം തേടി 468 മലയാളി വിദ്യാർഥികൾ നോർക്ക റൂട്ട്സുമായി ബന്ധപ്പെട്ടു. സഹായം തേടിയവരിൽ കൂടുതൽ പേർ ഒഡേസ നാഷണൽ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്നവരാണ്. 200 പേർ ഇവിടെ നിന്നും ബന്ധപ്പെട്ടിട്ടുണ്ട്. ഖാർക്കീവ് നാഷണൽ മെഡിക്കൽ യൂണിവേഴ്സിറ്റി- 44, ബൊഗോമോളറ്റസ് നാഷണൽ മെഡിക്കൽ യൂണിവേഴ്സിറ്റി-18, സൈപൊറൊസയ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റി -11, സുമി സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റി-10 എന്നിങ്ങനെയാണ് തൊട്ടുപിന്നിലുള്ള യൂണിവേഴ്സിറ്റികളിൽ നിന്നുള്ള വിദ്യാർഥികളുടെ എണ്ണം.
അതേസമയം യുക്രെയ്നില്‍ നിന്ന് കൊണ്ടുവരാന്‍ ഇന്ത്യ അയച്ച എയര്‍ ഇന്ത്യ വിമാനത്തിൻ്റെ ടിക്കറ്റിന് ഒരു ലക്ഷം മുതല്‍ ഒന്നരലക്ഷം രൂപ വരെ. ഈ ടിക്കറ്റ് വില നിരവധി വിദ്യാർത്ഥികളെ പ്രതിസന്ധിയിലാക്കിയതായി യുക്രെയ്നില്‍ നാലാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥി സയന്ചൗധരി. ടിക്കറ്റ് നിരക്ക് കുറക്കണമെന്ന് അപേക്ഷിച്ച് സയന്ചൗധരി പ്രധാനമന്ത്രിയെ ടാഗ് ചെയ്ത് ട്വിറ്ററില്‍ കുറിച്ചു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് വിമാനത്താവളങ്ങള്‍ അടച്ചിടുന്നതിനു മുൻപായിരുന്നു സയന്ചൗധരിയുടെ ട്വീറ്റ്.