പോക്സോ കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ

0
77

കൊച്ചി തടിയിട്ടപറമ്പിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ മദ്രസ അധ്യാപകനെ അറസ്റ്റ് ചെയ്തു. പട്ടിമറ്റം കുമ്മനോട് സ്വദേശി ഷറഫുദീനാണ് അറസ്റ്റിലായത്. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തിലാണ് പട്ടിമറ്റം, കുമ്മനോട് സ്വദേശി ഷറഫുദീനെ പൊലിസ് അറസ്റ്റ് ചെയതത്.

സ്കൂളില്‍ നടന്ന കൗണ്‍സിലിംഗ് ക്ലാസിലായിരുന്നു കുട്ടി പീഡന വിവരം പുറത്ത് പറഞ്ഞത്. തുടർന്ന് നടത്തിയ വൈദ്യ പരിശോധനയില്‍ കുട്ടി ഒരുമാസം ഗർഭിണിയാണെന്ന് മനസ്സിലായി. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.