സ്വ​ർ​ണ വി​ല കു​തി​ച്ചു​ക​യ​റി

0
64

റ​ഷ്യ-​ യു​ക്രെ​യ്ൻ യു​ദ്ധ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ്വ​ർ​ണ വി​ല കു​തി​ച്ചു​ ക​യ​റു​ക​യാ​ണ്. ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ ഇ​ന്നലെ ര​ണ്ടു ത​വ​ണ​യാ​യി പ​വ​ന് 1,000 രൂ​പ​യാ​ണ് വ​ർ​ധി​ച്ച​ത്. രാ​വി​ലെ പ​വ​ന് 680 രൂ​പ വ​ർ​ധി​ച്ച​തി​ന് ശേ​ഷം ഉ​ച്ച​യോ​ടെ വി​ല വീ​ണ്ടും ഉ​യ​ർ​ന്നു. പ​വ​ന് 320 രൂ​പ​യാ​ണ് ഉ​ച്ച​യ്ക്ക് വ​ർ​ധി​ച്ച​ത്. പ​വ​ന് 37,800 രൂ​പ​യി​ലും ഗ്രാ​മി​ന് 4,725 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം നടന്ന​ത്. ഫെ​ബ്രു​വ​രി മാ​സ​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന വി​ല​യാ​ണി​ത്. യു​ദ്ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ലും വി​ല ഉ​യ​രാ​നാ​ണ് സാ​ധ്യ​ത.