യുക്രെയ്നിൽ റഷ്യ സൈനിക നടപടി ആരംഭിച്ചതിനു പിന്നാലെ ക്രൂഡ് ഓയിൽ വില കുതിക്കുന്നു. ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 105 ഡോളർ ആയി. ഏഴു വർഷത്തിനു ശേഷം ആദ്യമാണ് ക്രൂഡ് വില 100 ഡോളർ പിന്നിടുന്നത്. ഇതിനു മുൻപ് 2014 സെപ്റ്റംബറിൽ ആണ് ക്രൂഡ് വില 100 ഡോളർ കടന്നത്. ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില ഒരു ദിവസം കൊണ്ട് 5.4 ശതമാനമാണ് ഉയർന്നത്. ഇന്ത്യയിൽ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ എണ്ണ വില അനങ്ങാതെ നിൽക്കുകയാണ്. ക്രൂഡ് വില മുൻപെങ്ങും ഇല്ലാത്ത വിധം ഉയർന്നിട്ടും ഒന്നുമറിയാത്ത മട്ടിൽ തുടരുന്ന ഇന്ത്യൻ എണ്ണ കമ്പനികൾ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ റോക്കറ്റ് വേഗത്തിൽ വില കയറ്റാനാണ് സാധ്യത.