സാമ്പത്തിക കുറ്റവാളികളായ വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്‌സി എന്നിവരിൽനിന്ന് 18,000 കോടി തിരിച്ച് പിടിച്ചതായി കേന്ദ്രസർക്കാർ. സുപ്രീംകോടതിയിലെ കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് സോളിസിറ്റർ ജനറൽ ഇക്കാര്യം വ്യക്തമാക്കിയത്. മൂവരുടെയും ആസ്‌തി വിറ്റതിലൂടെ 13,109 കോടി ബാങ്കുകൾ തിരിച്ച് ഈടാക്കിയതായി ധനമന്ത്രി നിർമലാ സീതാരാമൻ നേരത്തേ അറിയിച്ചിരുന്നു. പൊതുമേഖലാ ബാങ്കുകളിൽനിന്ന് ശതകോടി വായ്‌പ എടുത്തശേഷം ഇവർ രാജ്യം വിടുകയായിരുന്നു. വിജയ്‌മല്യ 9000 കോടിയും നീരവ് മോദി 14,000 കോടിയും തട്ടിച്ചിരുന്നു.