യുക്രെയ്നിൽ യുദ്ധം പ്രഖ്യാപിച്ച് റഷ്യ. പ്രതിരോധത്തിന് മുതിരരുതെന്നും ആയുധം താഴെവച്ച് കീഴടങ്ങണമെന്നും യുക്രെയ്ൻ സൈന്യത്തോട് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ആവശ്യപ്പെട്ടു. യുക്രെയ്ന്‍ തലസ്ഥാനമായി കീവിൽ റഷ്യ ആക്രമണം തുടങ്ങിയെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. യുക്രെയ്‌ൻ തലസ്ഥാനമായ കീവില്‍ തുടർസ്‌ഫോടനങ്ങള്‍ ഉണ്ടാകുന്നതായാണ് റിപ്പോര്‍ട്ട്. ഖാര്‍ക്കീവില്‍ യുക്രെയ്ന്‍ സൈന്യം റഷ്യന്‍ സൈനിക വിമാനം വെടിവച്ചിട്ടതായും റിപ്പോര്‍ട്ടുണ്ട്.
യുക്രെയ്നിലെ ഡോൺബാസിലാണ് സൈനിക നടപടിക്ക് പുടിൻ ഉത്തരവിട്ടത്. ഇതിനിടെ, യുഎൻ രക്ഷാസമിതി അടിയന്തര യോഗം ചേർന്നു. സൈനിക നടപടികൾ നിർത്തിവയ്ക്കണമെന്ന് റഷ്യൻ പ്രസിഡന്റ് പുടിനോട് യുഎൻ സെക്രട്ടറി ജനറൽ ആവശ്യപ്പെട്ടു.