Monday
12 January 2026
20.8 C
Kerala
HomeWorldഉക്രെയിനെതിരെ യുദ്ധം പ്രഖ്യാപിച്ച്‌ റഷ്യ

ഉക്രെയിനെതിരെ യുദ്ധം പ്രഖ്യാപിച്ച്‌ റഷ്യ

ഉക്രെയിനെതിരെ യുദ്ധം പ്രഖ്യാപിച്ച്‌ റഷ്യ. സൈനിക നടപടികളിലൂടെ മാത്രമെ പ്രശ്‌നത്തിന് പരിപാരം ഉളളുനെന്ന് റഷ്യന്‍ പ്രസിഡന്റ് പുടിന്‍ പ്രഖ്യാപിച്ചു ഡോണ്‍ ബാസിലേക്ക് പ്രവേശിക്കാന്‍ സൈനികര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

തടയാന്‍ ശ്രമിക്കുന്നവര്‍ക്ക് സൈന്യം മറുപടി നല്‍കുമെന്ന് പുടിന്‍ അറിയിച്ചു.

ഇത് സിവിലിയന്മാരെ സംരക്ഷിക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്ന് അവകാശപ്പെട്ടു. ഉക്രെയ്നില്‍ നിന്ന് വരുന്ന ഭീഷണികള്‍ക്ക് മറുപടിയായാണ് നടപടിയെന്ന് ടെലിവിഷന്‍ പ്രസംഗത്തില്‍ പുടിന്‍ പറഞ്ഞു. ഉക്രൈന്‍ പിടിച്ചടക്കുക എന്നത് റഷ്യയുടെ ലക്ഷ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രക്തച്ചൊരിച്ചിലിന്റെ ഉത്തരവാദിത്തം ഉക്രേനിയന്‍ ഭരണകൂടത്തിനാണെന്ന് പുടിന്‍ പറഞ്ഞു.

ഉക്രെയ്‌നിലെ സൈനികവല്‍ക്കരണം ഉറപ്പാക്കുകയാണ് റഷ്യന്‍ സൈനിക നടപടി ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആയുധം താഴെയിടുന്ന എല്ലാ ഉക്രേനിയന്‍ സൈനികര്‍ക്കും സുരക്ഷിതമായി യുദ്ധമേഖലയില്‍ നിന്ന് പുറത്തുപോകാന്‍ കഴിയുമെന്ന് പുടിന്‍ പറഞ്ഞു

റഷ്യന്‍ നടപടിയില്‍ ഇടപെടാനുള്ള ഏതൊരു ശ്രമവും “അവര്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത അനന്തരഫലങ്ങളിലേക്ക്” നയിക്കുമെന്ന് പുടിന്‍ മറ്റ് രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഉക്രെയ്ന്‍ നാറ്റോയില്‍ ചേരുന്നത് തടയാനും മോസ്കോ സുരക്ഷാ ഗ്യാരന്റി നല്‍കാനുമുള്ള റഷ്യയുടെ ആവശ്യം യുഎസും സഖ്യകക്ഷികളും അവഗണിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

ഉക്രെയ്‌നില്‍ നിന്ന് വരുന്ന ഭീഷണികള്‍ക്ക് മറുപടിയായാണ് നടപടിയെന്ന് പുടിന്‍ പറഞ്ഞു. ഉക്രെയ്ന്‍ പിടിച്ചടക്കുക എന്നത് റഷ്യയുടെ ലക്ഷ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രക്തച്ചൊരിച്ചിലിന്റെ ഉത്തരവാദിത്തം ഉക്രേനിയന്‍ ഭരണകൂടത്തിനാണെന്ന് പുടിന്‍ പറഞ്ഞു.

യുക്രൈന്‍ നഗരങ്ങളിലേക്ക് വ്യോമാക്രണം തുടങ്ങി

കിഴക്കന്‍ യുക്രെയിന്‍ മേഖലയിലെ വ്യോമാതിര്‍ത്തി റഷ്യ അടച്ചു. അതിര്‍ത്തിക്ക് സമീപം സൈനിക പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്, സൈനിക വാഹനങ്ങള്‍, പീരങ്കികള്‍, കവചിത ഉദ്യോഗസ്ഥരെ വിന്യസിച്ചു,

ഉക്രെയിന്‍ ഐക്യരാഷ്ട്ര സഭയുടെ പിന്തുണ തേടി. ഐക്യരാഷ്ട്രസഭയുടെ അടിയന്തരയോഗം സൈനിക നടപടിയില്‍നിന്ന് പിന്മാറണമെന്ന് റഷ്യയോട് ആവശ്യപ്പെട്ടു

RELATED ARTICLES

Most Popular

Recent Comments