പരീക്ഷ ഓണ്ലൈനാക്കണമെന്ന വിദ്യാർഥികളുടെ ആവശ്യം തള്ളി സുപ്രീം കോടതി. സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകൾ ഓണ്ലൈനാക്കണമെന്ന വിദ്യാർഥികളുടെ ആവശ്യമാണ് കോടതി തള്ളിയത്.
പരീക്ഷ ഓഫ്ലൈനായി നടത്തണമെന്ന് കോടതി അറിയിച്ചു. ജസ്റ്റീസ് എ.എൻ ഖാൻവിൽക്കർ അടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഹർജി തെറ്റായ സന്ദേശം നൽകുമെന്ന് ജസ്റ്റീസ് ഖാൻവിൽക്കർ പറഞ്ഞു. കഴിഞ്ഞ തവണ ഇടപെട്ടത് കോവിഡ് രൂക്ഷമായ സാഹചര്യത്തിലാണെന്നും കോടതി ചൂണ്ടിക്കാട്ടി.