കാത്തിരിപ്പിന് വിരാമം; നഗരസഭയിലെ ബഹുനില പാർക്കിങ് കേന്ദ്രം മാർച്ചിൽ തുറക്കും

0
83

തിരുവനന്തപുരം: നഗരസഭ ആസ്ഥാനത്ത് നിർമാണത്തിലിരിക്കുന്ന ബഹുനില കാർ പാർക്കിങ് കേന്ദ്രം മാർച്ചിൽ പ്രവർത്തനസജ്ജമാകും. അവസാനഘട്ട നിർമാണപ്രവർത്തനത്തിനായി 55.79 ലക്ഷം രൂപ കൂടി നഗരസഭ വകയിരുത്തിയിട്ടുണ്ട്. കേന്ദ്രത്തിന്റെ നിയന്ത്രണം കുടുംബശ്രീക്കു നൽകും. പാർക്കിങ് കേന്ദ്രം പണിതീർത്ത കമ്പനി, നാല് കുടുംബശ്രീ വനിതകൾക്ക് ഇതു പ്രവർത്തിപ്പിക്കാനുള്ള പരിശീലനം നൽകുകയാണ്.പാർക്കിങ് കേന്ദ്രം 2020 ഒക്ടോബറിലാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.