Saturday
10 January 2026
23.8 C
Kerala
HomeKeralaഅമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ

അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ

തിരുവനന്തപുരം: വീട്ടിൽ പ്രസവിച്ച യുവതിക്കും നവജാത ശിശുവിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. തിരുവനന്തപുരം വഴയില കൈരളി നഗറിൽ ജിയ (21) ആണ് വീട്ടിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്. ഞായറാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഒപ്പമുണ്ടായിരുന്നവർ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടയിൽ ജിയ കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. ഉടനെ ഇവർ കനിവ്‌ 108 ആംബുലൻസിന്റെ സേവനം തേടി. കൺട്രോൾ റൂമിൽ നിന്നുള്ള നിർദേശത്തിന്റെ അടിസ്ഥാനനത്തിൽ ഫോർട്ട് താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലൻസ് പൈലറ്റ് ലിപു. എഫ്, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ പ്രശാന്ത്. എസ് എന്നിവർ സ്ഥലത്തെത്തി. പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ പ്രശാന്ത് അമ്മയ്ക്കും കുഞ്ഞിനും പ്രഥമ സുസ്രൂഷ നൽകി ഇരുവരെയും ആംബുലൻസിലേക്ക് മാറ്റി. ഉടൻ തന്നെ പൈലറ്റ് ലിപു അമ്മയെയും കുഞ്ഞിനേയും എസ്.എ.ടി ആശുപത്രിയിലേക്ക് മാറ്റി. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.

RELATED ARTICLES

Most Popular

Recent Comments