ഓണ്‍ലൈന്‍ പണമിടപാട്; തലശേരി സ്വദേശി പുണെയിൽ ആത്മഹത്യ ചെയ്ത നിലയില്‍

0
70

പുണെയിൽ മലയാളി യുവാവ് ആത്മഹത്യ ചെയ്തു. തലശേരി സ്വദേശി അനുഗ്രഹ് (22) ആണ് ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ മഹാരാഷ്ട്ര പൊലീസ് അന്വേഷണം തുടങ്ങി.അനുഗ്രഹ് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ 8000 രൂപ വായ്പയെടുത്തിരുന്നു. പിന്നീട് വായ്പാവിവരം യുവാവിന്റെ ഫോണിലെ നമ്പറുകളിലേക്കയക്കാന്‍ തുടങ്ങി.

ഇതിന് പുറമേ യുവാവിന്റെ മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ സുഹൃത്തുക്കള്‍ക്കയച്ചുകൊടുക്കുകയുമുണ്ടായി. ഇതിനെ തുടര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.