എസ്‌എന്‍ഡിപി യോഗം പ്രാതിനിധ്യ വോട്ടവകാശം റദ്ദാക്കിയ ഹൈക്കോടതി നടപടിയില്‍ പ്രതികരിച്ച് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കാലങ്ങളായി പ്രാതിനിധ്യ വോട്ട് വ്യവസ്ഥയിലാണ് എസ്‌എന്‍ഡിപി യോഗം മുന്നോട്ട് പോയതെന്നും അതില്‍ ജനാധിപത്യം ഇല്ലായ്മയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
‘പ്രതിനിധ്യ വേട്ടിലാണ് ഇതുവരെയും എസ്‌എന്‍ഡിപി മുന്നോട്ട് പോയത്. 25 കൊല്ലമായി ഞാന്‍ ഭരിക്കുന്നു. എന്നെ തെരഞ്ഞെടുത്തത് പ്രാതിനിധ്യ സ്വഭാവത്തിലാണ്. ഇത് എത്രയോ വര്‍ഷങ്ങളായി തുടരുന്നു. ഇപ്പോഴും ജനാധിപത്യ രീതിയില്‍ തന്നെയാണ് പോവുന്നത്. 25 കൊല്ലങ്ങള്‍ക്ക് മുമ്ബ് ഭരിച്ച പലരുമുണ്ടല്ലോ. അന്ന് നൂറിലൊന്നായിരുന്നു വോട്ട് പ്രാതിനിധ്യം. അന്ന് ജനാധിപത്യം ഇല്ലായിരുന്നോ. ഞാന്‍ ഭരിച്ചപ്പോള്‍ മാത്രമാണോ ജനാധിപത്യം ഇല്ലാതെ പോയത്. നിങ്ങള്‍ ആവശ്യമില്ലാത്തതൊന്നും പറയണ്ട. ജനാധിപത്യവും ജനാധിപത്യ ഇല്ലായ്മയും ജനങ്ങള്‍ക്കറിയാം’- വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.