ട്രാന്‍സ്ജെന്‍ഡര്‍ അനന്യയുടെ ആത്മഹത്യ; റീനൈ മെഡിസിറ്റിക്കെതിരെ അന്വേഷണം, ഉത്തരവിട്ട് സര്‍ക്കാര്‍

0
60

ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്സിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍. ലിംഗമാറ്റ ശസ്ത്രക്രിയയിലെ പിഴവാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന പരാതിയെതുടർന്നാണ് സംസ്ഥാന സര്‍ക്കാര്‍ അന്വേഷിക്കാൻ ഉത്തരവിട്ടത്. എറണാകുളത്തെ റീനൈ മെഡിസിറ്റി ആശുപത്രിക്കെതിരെയാണ് അന്വേഷണം. ഒരു മാസത്തിനകം വസ്തുതാ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഉത്തരവ്. ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല.

ആശുപത്രി അധികൃതരുടെ അനാസ്ഥ കാരണം ശസ്ത്രക്രിയ പരാജയപ്പെട്ടതിനാലാണ് അനന്യ ആത്മഹത്യ ചെയ്തത്. ആശുപത്രിക്കെതിരെ ഗുരുതര ആരോപണമുന്നയിച്ച്‌ കഴിഞ്ഞ ജൂലൈയിലാണ് അനന്യ ഇടപ്പള്ളിയിലെ ഫ്ലാറ്റില്‍ ആത്മഹത്യാ ചെയ്തത്. അനന്യ കുമാരി അലക്സ് ആത്മഹത്യ ചെയ്തത്.

ലിംഗമാറ്റ ശാസ്ത്രക്രിയയില്‍ പിഴവ് ആരോപിച്ച് കൊച്ചി റീനൈ മെഡിസിറ്റി ആശുപത്രിക്കെതിരെയും ശസ്ത്രക്രിയ നടത്തിയ ഡോ. അര്‍ജുന്‍ അശോകിനെതിരെയും ആരോപണവുമായി ഇവര്‍ രംഗത്തെത്തിയിരുന്നു. 2020ലായിരുന്നു ശസ്ത്രക്രിയ. ശസ്‌ക്രക്രിയക്ക് ശേഷം അനന്യക്ക് ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു.