സഞ്ജിത് കൊലപാതകം: മുഖ്യ സൂത്രധാരന്‍ പിടിയില്‍

0
41

പാലക്കാട് എലപ്പുള്ളിയില്‍ ആർ എസ്എസുകാരനായ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യ സൂത്രധാരന്‍ പിടിയില്‍. കൊഴിഞ്ഞാമ്പാറ സ്വദേശിയും എസ്ഡിപിഐ കൊഴിഞ്ഞാമ്പാറ അത്തിക്കോട് സ്വദേശി മുഹമ്മദ് ഹാറൂൺ ആണ് പിടിയിലായത്. ഇയാൾ ഉൾപ്പെട്ട സംഘമാണ് സഞ്ജിത്തിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. കേസിൽ ഇതോടെ 10 പേർ പിടിയിലായി. കൃത്യത്തിൽ പങ്കെടുത്ത ഒരാൾ അടക്കം മൂന്ന് പേർ കൂടി ഇനി പിടിയിലാകാനുണ്ട്.
കൃത്യത്തിന് ശേഷം ഒളിവില്‍ പോയ ഇയാള്‍ക്കായി പൊലീസ് മുമ്പ് ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. നവംബര്‍ 15 ന് രാവിലെ ഒമ്പത് മണിക്കാണ് സഞ്ജിത്തിനെ ഭാര്യയ്‌ക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ വെട്ടിക്കൊന്നത്.