ബലാത്സംഗ കേസ്: മുന്‍കൂര്‍ ജാമ്യം തേടി ശ്രീകാന്ത് വെട്ടിയാര്‍ ഹൈക്കോടതിയില്‍

0
142

ബലാത്സംഗകേസില്‍ പ്രതിയായ വ്ലോഗര്‍ ശ്രീകാന്ത് വെട്ടിയാര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍. യുവതിയുടെ പരാതിയെതുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്യാന്‍ ഒരുങ്ങിയതോടെയാണ് മുന്‍കൂര്‍ ജാമ്യം തേടി ശ്രീകാന്ത് ഹൈക്കോടതിയിലെത്തിയത്. ബലാത്സംഗ കേസെടുത്തതിന് പിന്നാലെ ഒരാഴ്‌ചയായി ഒളിവിലാണ്. ശ്രീകാന്ത് വെട്ടിയാർക്കായി തെരച്ചിൽ ഊർജ്ജിതമാക്കാൻ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ നിർദ്ദേശം നൽകി പ്രതി. പൊലീസ് ശക്തമായ തെരച്ചില്‍ നടത്തുന്നതിനിടയിലാണ് ശ്രീകാന്ത് മുന്‍കൂര്‍ ജാമ്യത്തിനായി അപേക്ഷ നല്‍കിയിരിക്കുന്നത്.
വിമന്‍ എഗേന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ശ്രീകാന്ത് വെട്ടിയാര്‍ക്കെതിരെയുള്ള ആദ്യ മീടു ആരോപണം ഉയര്‍ന്നത്. അതിന് പിന്നാലെ മറ്റൊരു യുവതിയും അതേ പേജിലൂടെ ശ്രീകാന്തിനെതിരെ രണ്ടാമത്തെ മീടു ആരോപണം നടത്തിയിരുന്നു.