ബസും വാനും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു, 19 പേർക്ക് പരിക്ക്

0
41

കൊല്ലം ശക്തികുളങ്ങരയിൽ സ്വകാര്യ ബസും വാനും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. വാൻ ഡ്രൈവർ എറണാകുളം ഏലൂർ സ്വദേശി പുഷ്പനാണ് മരിച്ചത്. 19 പേർക്ക് അപകടത്തിൽ പരിക്കേറ്റു. മരിയാലയം ജംഗ്ഷനിലായിരുന്നു അപകടം. ആലപ്പുഴ ഭാഗത്തേക്ക് പോയ വാനും ചവറയിൽ നിന്ന് വരികയായിരുന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്.