കെഎ​സ്​ആ​ർ​ടി​സി യാത്ര പാസ്: കൂടുതൽ ഭിന്നശേഷി വിഭാഗങ്ങൾക്കു കൂടി

0
28

സം​സ്ഥാ​ന​ത്തെ കെഎ​സ്​ആ​ർ​ടി​സി ബ​സു​ക​ളി​ൽ സൗ​ജ​ന്യ​യാ​ത്ര പാ​സ് കൂ​ടു​ത​ൽ ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ങ്ങ​ൾ​ക്കു​കൂ​ടി അ​നു​വ​ദി​ച്ചു. 1995ലെ ​പിഡ​ബ്ല്യു​ഡി ആ​ക്ട് പ്ര​കാ​രം അ​ന്ധ​ത, കാ​ഴ്ച​ക്കു​റ​വ്, കു​ഷ്ഠം ഭേ​ദ​മാ​യ​വ​ർ, ബ​ധി​ര​ത, ച​ല​ന​ശേ​ഷി​യി​ല്ലാ​യ്മ, ബു​ദ്ധി​മാ​ന്ദ്യം, മാ​ന​സി​ക​രോ​ഗം എ​ന്നി​വ നേ​രി​ടു​ന്ന​വ​ർ​ക്കാ​യി​രു​ന്നു യാ​ത്ര പാ​സ് അ​നു​വ​ദി​ച്ചി​രു​ന്ന​ത്.

17 വി​ഭാ​ഗം ഭി​ന്ന​ശേ​ഷി​ക്കാ​രെ ഉ​ൾ​പ്പെ​ടു​ത്തി കെഎ​സ്​ആ​ർ​ടി​സി എംഡി ബി​ജു പ്ര​ഭാ​ക​റാ​ണ് പു​തി​യ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ, വ​ള​ർ​ച്ച മു​ര​ടി​പ്പ് (ഡ്വാ​ർ​ഫി​സം), ഓ​ട്ടി​സം സ്പെ​ക്ട്രം ഡി​സോ​ർ​ഡ​ർ, മ​സ്കു​ല​ർ ഡി​സ്ട്രോ​ഫി, ഗു​രു​ത​ര നാ​ഡീ​വ്യൂ​ഹ ത​ക​രാ​റു​ക​ൾ, പ്ര​ത്യേ​ക പ​ഠ​ന വൈ​ക​ല്യ​ങ്ങ​ൾ, മ​ൾ​ട്ടി​പ്ൾ സ്​​ക്ലീ​റോ​സി​സ്, സം​സാ​ര, ഭാ​ഷ വൈ​ക​ല്യ​ങ്ങ​ൾ, ത​ലാ​സീ​മി​യ, ഹീ​മോ​ഫീ​ലി​യ, സി​ക്ക്ൾ സെ​ൽ അ​സു​ഖം, അ​ന്ധ-​ബ​ധി​ര​ത ഉ​ൾ​പ്പെ​ടെ ബ​ഹു​മു​ഖ വൈ​ക​ല്യ​ങ്ങ​ൾ, ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​വ​ർ, പാ​ർ​കി​ൻ​സ​ൺ​സ് രോ​ഗം എ​ന്നി​വ​യു​ള്ള​വ​ർ​ക്കാ​ണ് 50 ശ​ത​മാ​നം യാ​ത്ര​നി​ര​ക്കി​ൽ ഇ​ള​വു​ള്ള​ത്. 40 ശ​ത​മാ​നം ഇ​ത്ത​രം ബു​ദ്ധി​മു​ട്ടു​ള്ള​വ​ർ​ക്ക് നി​ര​ക്കി​ള​വി​ന് അ​ർ​ഹ​ത​യു​ണ്ട്.

സം​സ്ഥാ​ന ഭി​ന്ന​ശേ​ഷി ക​മീ​ഷ​ണ​ർ എ​സ്. എ​ച്ച് പ​ഞ്ചാ​പ​കേ​ശ​ന്‍റെ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് 2016ലെ ​ആ​ർ.​പി.​ഡ​ബ്ല്യു.​ഡി ആ​ക്ട് (റൈ​റ്റ് ടു ​പേ​ഴ്സ​ൻ​സ് വി​ത്ത് ഡി​സെ​ബി​ലി​റ്റീ​സ് ബി​ൽ) പ്ര​കാ​രം കൂ​ടു​ത​ൽ വി​ഭാ​ഗ​ങ്ങ​ളെ ഈ ​ആ​നു​കൂ​ല്യ​ത്തി​ന് അ​ർ​ഹ​രാ​ക്കി​യ​ത്. ഇ​തു​പ്ര​കാ​രം കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ സി​റ്റി, ഓ​ർ​ഡി​ന​റി, സി​റ്റി ഫാ​സ്റ്റ്/​ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സു​ക​ളി​ൽ 40 കി.​മീ. വ​രെ ദൂ​ര​ത്തി​ൽ പ​കു​തി നി​ര​ക്കി​ൽ യാ​ത്ര ചെ​യ്യാം. എ​ന്നാ​ൽ, സ്വ​ന്തം നാ​ട്ടി​ൽ​നി​ന്ന്​ 40 കി.​മീ. ദൂ​ര​ത്തേ​ക്കാ​ണ് നി​ര​ക്കി​ള​വ് ല​ഭി​ക്കു​ക​യെ​ന്ന് ഉ​ത്ത​ര​വ് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.