സംസ്ഥാനത്ത് മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള ആശുപത്രികളിൽ ഐ സി യു, വെന്റിലേറ്ററുകൾ എന്നിവ നിറഞ്ഞു എന്ന തരത്തിലുള്ള വാർത്തകൾ തെറ്റാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കൊവിഡുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ ഒരുതരത്തിലുള്ള പ്രതിസന്ധിയുമില്ല. മെഡിക്കല്‍ കോളജുകളില്‍ ഐസിയു ബെഡുകളുടേയോ, ഓക്‌സിജന്റെയോ കുറവില്ലെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജനങ്ങളെ ഭയപ്പെടുത്തുന്ന വാർത്തകൾ പ്രസിദ്ധീകരിക്കരുത്
ആശുപത്രി ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ആര്‍ക്കും ചികില്‍സ നിഷേധിക്കപ്പെടുന്ന സാഹചര്യമില്ല. കൊവിഡ് രോഗികളെ ചികില്‍സിക്കാന്‍ സര്‍ക്കാര്‍ ആശുപത്രികള്‍ സജ്ജമാണ്. കൊവിഡ് രോഗികള്‍ക്ക് വേണ്ട ഐ സി യു, വെന്റിലേറ്റര്‍, ഓക്‌സിജന്‍ കിടക്കകള്‍ എല്ലാം ഒരുക്കിയിട്ടുണ്ട്. കൊവിഡ് രോഗികളില്‍ 0.4 ശതമാനത്തെ മാത്രമാണ് ഐ സി യുവില്‍ പ്രവേശിപ്പിക്കുന്നത്. മൂന്നാം തരംഗം നേരിടാൻ സംസ്ഥാനം സുസജ്ജമാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി അറിയിച്ചു. മെഡിക്കല്‍ കോളജുകളില്‍ പ്രതിസന്ധിയെന്ന പ്രചാരണം വാസ്തവിരുദ്ധമാണെന്നും അവര്‍ പറഞ്ഞു.
കൂടുതൽ ആരോഗ്യപ്രവർത്തകരെ നിയമിക്കുന്നതിന് നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. ആശുപത്രികളിൽ മരുന്നുകളും ആവശ്യമായ സൗകര്യങ്ങളുമുണ്ടെന്നും മന്ത്രി അറിയിച്ചു. മഹാമാരിക്കാലത്ത് ജനങ്ങളെ ഭയപ്പെടുത്തുന്ന വാർത്തകൾ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കരുതെന്നും മന്ത്രി അഭ്യർത്ഥിച്ചു.