“ഇവനാണ് കായംകുളത്ത് പൊലീസ് ഓഫീസറെ വര്‍ഗീയവാദിയാക്കാന്‍ ശ്രമിച്ചവന്‍”; പഴയ പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ച് മുകേഷ്

0
70

കായംകുളം എംഎസ്എം കോളേജിൽ പഠിക്കുന്ന സഹോദരിയെ വിളിക്കാൻ പോയ യുവാവിനെയും ഉമ്മയേയും വസ്ത്രത്തിന്റെ പേരിൽ തടഞ്ഞുവെന്നു പറഞ്ഞ് കേരളാ പൊലീസിനെതിരെ വർഗീയ പ്രചാരണം നടത്തിയ ചാത്തന്നൂർ സ്വദേശി അഫ്‌സൽ എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ തനിനിറം പുറത്ത്. കൊല്ലം എംഎൽഎയും നടനുമായ മുകേഷാണ് അഫ്സൽ വ്യാജ പ്രൊഫൈൽ വഴി മറ്റുള്ളവരെ അസഭ്യം പറയുന്നതിന്റെ തെളിവ് ഫേസ്ബുക്കിൽ പങ്കുവെച്ചത്. എതിർ രാഷ്ട്രീയപാർട്ടി പ്രവർത്തകരെയാകെ തെറി വിളിക്കലും വർഗീയവാദികളായി ചിത്രീകരിക്കലുമാണ് സമൂഹമാധ്യമങ്ങളിൽ അഫ്സലിന്റെ പ്രധാന തൊഴിൽ. തെരഞ്ഞെടുപ്പ് സമയത്ത് ഫേസ്ബുക്കിലൂടെ തനിക്ക് നേർക്ക് അസഭ്യം പറഞ്ഞയാളാണ് കായംകുളത്തെ പൊലീസ് ഓഫീസറെ വർഗീയവാദിയാക്കാൻ ശ്രമിച്ചിരിക്കുന്നതെന്നാണ് മുകേഷ് സ്‌ക്രീന്‍ഷോട്ട് സഹിതം പങ്കുവെച്ചത്.

അന്ന് തന്നിൽനിന്നും തന്തക്ക് വിളി കെട്ടവനാണ് ഇന്നിപ്പോൾ പൊലീസ് ഉദ്യോഗസ്ഥനെ വര്‍ഗീയവാദിയാക്കിയത്. അന്ന് ആര്യന്‍ മിത്ര എന്ന പേരിലാണ് തന്നെ അസഭ്യം പറഞ്ഞതെന്നും മുകേഷ് കുറിച്ചു. ‘ചില കണക്കുകൂട്ടലുകള്‍ അത് തെറ്റാറില്ല. ഇവനാണ് കായംകുളത്ത് പൊലീസ് ഓഫീസറെ വര്‍ഗീയവാദിയാക്കാന്‍ ശ്രമിച്ചവന്‍. അന്ന് ഇവന്റെ പേര് ആര്യന്‍ മിത്ര എന്നായിരുന്നു,’ എന്നാണ് സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ച് മുകേഷ് ഫേസ്ബുക്കില്‍ എഴുതിയിരിക്കിന്നത്. തെറി പറയുന്ന അഫ്‌സലിന്റെ കമന്റിന് ‘എന്തിനാ തന്തയെ പറയിക്കുന്നേ’ എന്ന് മുകേഷ് മറുപടിയും കൊടുത്തിട്ടുണ്ട്.

ലോക്ക്ഡൗൺ നിയന്ത്രണത്തിന്റെ ഭാഗമായി വാഹനം കടത്തിവിടാത്തതിനെത്തുടർന്നാണ് ‘കേരള പൊലീസിലെ സംഘിയെ ഞാൻ കണ്ടുമുട്ടി’ എന്ന തലക്കെട്ടോടെ അഫ്‌സൽ മണിയിൽ എന്ന കോൺഗ്രസുകാരൻ പൊലീസിനെതിരെ വർഗീയ പ്രചാരണം നടത്തിയത്.