നടിയെ ആക്രമിച്ച കേസ്; രണ്ടാം ദിനം ചോദ്യം ചെയ്യലിനായി ദിലീപ് ക്രൈംബ്രാഞ്ച് ഓഫീസിലെത്തി

0
98

നടിയെ ആക്രമിച്ച കേസ്‌ അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിനെയും പ്രതികളെയും ചോദ്യംചെയ്യുന്നത് തുടങ്ങി. രണ്ടാംദിനം ചോദ്യംചെയ്യലിനായി രാവിലെ 9 മണിയോടെ ദിലീപ് ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തി. ആദ്യദിനം 11 മണിക്കൂർ ചോദ്യം ചെയ്ത ശേഷമാണ് ദിലീപിനെ ക്രൈംബ്രാഞ്ച് വിട്ടയച്ചത്. ഹൈക്കോടതി ഉത്തരവിനെ തുടർന്ന്‌ ഞായർ മുതൽ ചൊവ്വവരെ 33 മണിക്കൂറാണ്‌ പ്രതികളെ ചോദ്യം ചെയ്യുന്നത്‌.
ദിലീപിന്റെ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ്, ഡ്രൈവർ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരെയും കളമശേരിയിലെ ക്രൈംബ്രാഞ്ച്‌ ഓഫീസിൽ ആദ്യദിനം ചോദ്യം ചെയ്‌തു. സംവിധായകൻ പി ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ രജിസ്‌റ്റർ ചെയ്‌ത കേസിൽ ക്രൈംബ്രാഞ്ച് എസ്‌പി എം പി മോഹനചന്ദ്രന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ.