ഒമിക്രോണ്‍ സാമൂഹിക വ്യാപനഘട്ടത്തിലേക്ക്, മെട്രോ നഗരങ്ങളിൽ സ്ഥിതി ഗുരുതരം

0
113

നഗരങ്ങളില്‍ ഒമിക്രോണ്‍ സാമൂഹിക വ്യാപന ഘട്ടത്തിലേക്ക് കടക്കുന്നതായി സൂചന. പല വന്‍ നഗരങ്ങളും കൊവിഡ് വ്യാപനത്തിന്റെ പിടിയിലാണെന്ന് ഇന്‍സാകോഗിന്റെ ഏറ്റവും പുതിയ ബുള്ളറ്റിനിൽ പറയുന്നു. മെട്രോ നഗരങ്ങളിൽ രോഗികൾ കൂടിയത് സമൂഹവ്യാപനം കാരണമാണ്. ഭൂരിഭാഗം ഒമിക്രോണ്‍ കേസുകൾക്കും രോഗലക്ഷണങ്ങള്‍ ഇല്ല. പല കേസിലും നേരിയ രോ​ഗലക്ഷണങ്ങളാണ് ഉണ്ടാവുന്നത്. എന്നാൽ ആശുപത്രി പ്രവേശനവും ഐസിയു കേസുകളും വര്‍ധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാനങ്ങളില്‍നിന്ന് വൈറസ് സാംപിളുകള്‍ ശേഖരിച്ച് അവയുടെ ജനിതക പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കാന്‍ രൂപവത്കരിച്ച പത്ത് ദേശീയ ലബോറട്ടറികളുടെ കണ്‍സോര്‍ഷ്യമാമാണ് ഇൻസാകോ​ഗ് (INSACOG) എന്ന ചുരുക്ക പേരിൽ അറിയപ്പെടുന്ന ഇന്ത്യന്‍ സാര്‍സ് കോ വി-2 കണ്‍സോര്‍ഷ്യം ഓഫ് ജീനോമിക്സ്.
രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ വിവിധ വകഭേദങ്ങളുണ്ടെങ്കിലും മെട്രോകള്‍ ഒമിക്രോണ്‍ പിടിയിലാണെന്ന് ഇന്‍സാകോഗ് ബുള്ളറ്റിന്‍ പറയുന്നു. ഇപ്പോഴും രാജ്യത്തെ ഒമിക്രോണ്‍ ബാധ ലക്ഷണങ്ങളില്ലാത്തതും നേരിയ ലക്ഷണങ്ങള്‍ മാത്രമുള്ളവയുമാണ്. ഐസിയുവിലാക്കുന്ന രോഗികളുടെ എണ്ണത്തിലും കുറവുണ്ട്.