സംസ്ഥാനത്ത് ഞായറാഴ്ച നിയന്ത്രണം പൂര്‍ണം

0
53

 

കൊവിഡ വ്യാപന സാഹചര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച ഞായറാഴ്ച നിയന്ത്രണം പൂര്‍ണം. നിയന്ത്രണങ്ങളോട് സഹകരിച്ച് ജനം. തെക്കന്‍ കേരളത്തിലെ പൊതുനിരത്തുകളില്‍ പൊലീസ് വിപുലമായ സുരക്ഷാ പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തി.
എല്ലാ പഴുതും അടയ്ച്ചാണ് തലസ്ഥാന ജില്ലയില്‍ പൊലീസ് വാഹന പരിശോധന കര്‍ശനമാക്കിയത്. നഗരാതിര്‍ത്തി പ്രദേശങ്ങളായ 18 സ്ഥലങ്ങള്‍ ബാരിക്കേഡ് വച്ചു പൂര്‍ണമായും അടച്ച് രണ്ടു തലത്തിലുള്ള സുരക്ഷ പരിശോധനയാണ് ഏര്‍പ്പെടുത്തിയത്.
അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, രാവിലെ ഏഴുമുതല്‍ രാത്രി ഒമ്പതുവരെ പ്രവര്‍ത്തിക്കും. മറ്റ് കടകള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു.
അത്യാവശ്യക്കാരല്ലാതെ ആരും പുറത്തിറങ്ങിയില്ല. അതേസമയം ഇരുചക്ര വാഹനങ്ങളുമായി അനാവശ്യമായി പുറത്ത് ഇറങ്ങിയവര്‍ക്കെതിരെ പൊലീസ് താക്കീതും പിഴ ചുമത്തുകയും ചെയ്തു. യാത്രക്കാരുടെ ആവശ്യാനുസരിച്ച് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തി. മലയോര ജില്ലയായ പത്തനംതിട്ടയിലും വാരാന്ത്യനിയന്ത്രണം പൂര്‍ണമാണ്.
രാവിലെ മുതല്‍ ജില്ലാതിര്‍ത്തികള്‍ കേന്ദ്രീകരിച്ച് ആയിരുന്നു പൊലീസിന്റെ വാഹന പരിശോധന. ഭൂരിഭാഗം കടകളും അടഞ്ഞു കിടന്നു. കൊവിഡ് അതിവേഗം വ്യാപിക്കുന്ന കൊല്ലം ജില്ലയിലും പൊലീസ് കര്‍ശന പരിശോധന ഏര്‍പ്പെടുത്തിയത്.