ബംഗാളിൽ നിന്ന് കാണാതായ പെൺകുട്ടിയെ മലപ്പുറത്ത് കണ്ടെത്തി

0
52

 

ബംഗാൾ സ്വദേശിക്കൊപ്പം താമസിച്ചിരുന്ന പതിനാറുകാരിയെ ചൈൽഡ്ലൈൻ പ്രവർത്തകർ കണ്ടെത്തി. ബംഗാളിൽ നിന്ന് കാണാതായ പെൺകുട്ടിയെ മലപ്പുറം വാഴക്കാടാണ് കണ്ടെത്തിയത്. ഗർഭിണിയായ പെൺകുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.ഭാര്യ ഉപേക്ഷിച്ച യുവാവ് ബംഗാളിൽ പോയി തിരിച്ചു വന്നപ്പോൾ പ്രായപൂർത്തിയാവാത്ത  പെൺകുട്ടിയേയും കൂട്ടികൊണ്ടുവരികയായിരുന്നു. യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.