വാഹനാപകടത്തിൽ പരിക്കേറ്റ 11കാരി മരിച്ചു

0
88

 

ആലപ്പുഴ: ആലപ്പുഴ ബൈപ്പാസിൽ ഇരവുകാട് ശനിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ പെൺകുട്ടി മരിച്ചു.
ഇരവുകാട് വാർഡിൽ കൊമ്പത്താംപറമ്പിൽ എസ് ജയന്റെ മകൾ, കളർകോട് യു പി സ്ക്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ദയ (11)യാണ് ഞായറാഴ്ച്ച മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. അച്ഛൻ്റെ സഹോദരൻ രഞ്ജിത് പണിക്കർക്കൊപ്പം ബൈക്കിൽ പോകുമ്പോൾ കാറിടിച്ചാണ് ദയയ്ക്കു് പരിക്കേറ്റത്.കാൽ ഒടിഞ്ഞ നിലയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച ദയയ്ക്കു് സർജറി നടത്തിയെങ്കിലും ഞായറാഴ്ച്ച മരിച്ചു.സംസ്ക്കാരം തിങ്കളാഴ്ച്ച
അമ്മ:ഷീബ. സഹോദരി: ദിയ