മദ്യവിൽപനശാലകളും ബാറുകളും ഞായറാഴ്‌ച അവധി

0
58

ബിവറേജസ്, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളും ബാറുകളും ഞായറാഴ്‌ച പ്രവർത്തിക്കില്ലെന്ന്‌ അധികൃതര്‍ അറിയിച്ചു. അടുത്ത ഞായറാഴ്‌ചയും ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിക്കില്ല. കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി അടുത്ത രണ്ടു ഞായറാഴ്‌ചകളിലും ലോക്‌ഡൗണിന്‌ സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനാലാണ്‌ അവധി പ്രഖ്യാപിച്ചത്‌.
അതേസമയം, കള്ളുഷാപ്പുകള്‍ ഞായറാഴ്‌ച തുറന്ന്‌ പ്രവർത്തിക്കും. ഹോട്ടലുകൾ, പഴം‐പച്ചക്കറി, പലചരക്ക്‐പാല്‍, മത്സ്യം‐മാംസം എന്നിവ വില്‍ക്കുന്ന കടകൾക്കും ഞായറാഴ്‌ച രാവിലെ 7 മുതല്‍ രാത്രി 9 വരെ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാം. ഹോട്ടലുകളും ബേക്കറികളും തുറന്ന്‌ പ്രവർത്തിക്കുമെങ്കിലും പാഴ്‌സല്‍ വിതരണവും ഹോം ഡെലിവറിയും മാത്രമേ അനുവദിക്കൂ. രാവിലെ ഏഴു മുതൽ രാത്രി ഒമ്പതുവരെ ഇ കൊമേഴ്‌സ്‌, കൊറിയർ സേവനങ്ങൾക്ക്‌ തടസമില്ല.