ധീരജ് കൊലപാതകം: യൂത്ത് കോൺഗ്രസ്‌ ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി പിടിയിൽ

0
91

ഇടുക്കി എൻജിനിയറിങ്‌ കോളേജിലെ എസ്‌എഫ്‌ഐ പ്രവർത്തകൻ ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾകൂടി പൊലീസ് പിടിയിൽ. യൂത്ത് കോൺഗ്രസ്‌ ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറിയും കഞ്ഞിക്കുഴി പഞ്ചായത്ത്‌ അംഗവുമായ സോയിമോൻ സണ്ണി(25)യെ ആണ് പൊലീസ് വീട്ടിൽനിന്ന് പിടികൂടിയത്. കേസിൽ ആറാം പ്രതിയാണ് ഇയാൾ. ഇതോടെ കേസിൽ ഇതുവരെ ഏഴുപേർ പിടിയിലായിട്ടുണ്ട്‌.

കേസിലെ ഒന്നാംപ്രതി യൂത്ത് കോൺഗ്രസ് വാഴത്തോപ്പ്‌ മണ്ഡലം പ്രസിഡന്റ് നിഖിൽ പൈലി, ഇടുക്കി നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ജെറിൻ ജോജോ, കെഎസ്‌യു ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി നിതിൻ ലൂക്കോസ്‌, ജില്ലാ സെക്രട്ടറി ജിതിൻ ഉപ്പുമാക്കൽ, ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ്‌ ടോണി തേക്കിലക്കാട്ട്‌, യൂത്ത്‌ കോൺഗ്രസ്‌ സജീവ പ്രവർത്തകനായ ജസിൻ ജോയി എന്നിവരാണ്‌ പിടിയിലായത്‌.