ധീരജിന്റെ കൊലപാതകികളെ സംരക്ഷിക്കുമെന്ന്‌ സുധാകരൻ

0
119

എസ്‌എഫ്‌ഐ പ്രവർത്തകൻ ധീരജ്‌ രാജേന്ദ്രനെ കുത്തിക്കൊന്ന കേസിലെ പ്രതികളെ സംരക്ഷിക്കുമെന്ന്‌ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ.

കൊലക്കേസിൽ അറസ്റ്റിലായ അഞ്ചു പേർക്ക് കേസുമായി ഒരു ബന്ധവുമില്ല. നിഖിൽ പൈലി ധീരജിനെ കുത്തിയത് ആരും കണ്ടിട്ടില്ല. ആരാണ്‌ കുത്തിയതെന്ന് ദൃക്‌സാക്ഷികൾക്ക് പറയാനാകുന്നില്ല. കുത്തിയത് ആരും കണ്ടിട്ടില്ലെന്നതിനാൽ നിഖിൽ പൈലിക്കൊപ്പം അടിയുറച്ചുനിൽക്കും. പ്രതികൾക്ക്‌ എല്ലാ സഹായവും നൽകുമെന്നും സുധാകരൻ പറഞ്ഞു.


രക്ഷപ്പെടാനായാണ് നിഖിൽ ഓടിയത്. അയാളാണ് കുത്തിയതെന്ന് ബോധ്യമാകാത്തതിനാലാണ്‌ ധീരജിന്റെ കൊലപാതകത്തെ അപലപിക്കാത്തത്‌. കുത്തിയത് ആരെന്ന് പൊലീസ് കണ്ടെത്തണം. കെപിസിസി പ്രസിഡന്റായതിനാൽ നിഖിലിനെ തള്ളിപ്പറയാനാകില്ലെന്നും പ്രസ്‌ ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയിൽ സുധാകരൻ പറഞ്ഞു.