തിരുവനന്തപുരം:സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ ജനുവരി ആദ്യ പാദത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വില്പ്പനയും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു.
ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവയെല്ലാം തിരികെ വിതരണക്കാരനു നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കേണ്ടതാണെന്നും അറിയിപ്പിൽ പറയുന്നു.
1. Telmiwal-40, M/s. Stafford Laboratories Pvt Ltd, Khasra No. 143, Village Raipur, Bhagwanpur, Roorkee, U.K, ST-21713, 08/2023.
2. Metfromin Hydrocloride Tablets IP 500mg, M/s. Picasso Remedies, 328/1, Kachigam, Daman-396215, T2101, 08/2023.
3. Seroace – Forte (Serratiopeptidase Tablets IP 10 mg), M/s. Innova Captab, 81-B, EPIP Phase-I Jharmajri, Baddi (H.P), INA21012, 02/2023.
4. Salbutamol Sulphate Tablets IP 4mg, M/s. Kerala State Drugs & Pharamaceuticals Ltd, Kalavoor P.O, Alappuzha-688522, J60196, 08/2023.
5. TELMINAL +40, Telmisartan Tablets IP, M/s..Bonsai Pharma, Kishanpura, Baddi – Nalagarh road, Gurumajara, Dist. Solan (H.P), NOV 20129, 10/2022
6. Enro – TZ, Enroflozacin & Tinidazole Tablets (Vet), M/s. Ultra Drugs Pvt. Ltd., Manpura, Nalagarh distt. Solan (H.P), UDT10300, 02/2023.
7. Paracetamol Tablets IP 500mg, M/s. The Pharmaceuticals and Chemicals Travancore (P) Ltd, Thiruvananthapuram, T3797, 07/2022.