മമ്മൂട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു

0
90

നടന്‍ മമ്മൂട്ടിക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇന്നലെ രാത്രി നേരിയ ജലദോഷവും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ്  സ്ഥിരീകരിച്ചത്. പരിശോധനയില്‍ മമ്മൂട്ടി പരിപൂര്‍ണ ആരോഗ്യവാനാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

നിലവില്‍ കൊച്ചിയിലെ വീട്ടില്‍ വിശ്രമത്തിലാണ്. ഇതോടെ സിബിഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണം രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവച്ചു.