കന്നഡ റിയാലിറ്റി ഷോ ബാലതാരം അപകടത്തില്‍ മരിച്ചു; അമ്മയ്ക്ക് ഗുരുതരം

0
85

കന്നഡ റിയാലിറ്റി ഷോ നന്നമ്മ സൂപ്പര്‍ സ്റ്റാറിലൂടെ ശ്രദ്ധേയയായ ബാലതാരം സമന്‍വി രൂപേഷ് (6) വാഹനാപകടത്തിൽ മരിച്ചു. അമ്മയ്‌ക്കൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കെ ടിപ്പറിടിച്ചാണ് അപകടം. പ്രമുഖ ഹരികഥ കലാകാരന്‍ ഗുരുരാജുലുവിന്റെ കൊച്ചുമകളാണ്. വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിയോടെ കനകപുര റോഡിലെ വജറഹള്ളി ക്രോസില്‍ ടിപ്പര്‍ സ്‌കൂട്ടറിലിടിച്ച് കയറുകയായിരുന്നു. ടിവി താരമായ അമ്മ അമൃത നായിഡുവിനെ (34) പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമന്‍വിയുടെ പിതാവ് രൂപേഷ് ട്രാഫിക് വാര്‍ഡനാണ്. ഷോപ്പിങ്ങിനു ശേഷം അമൃതയും സമന്‍വിയും സ്‌കൂട്ടറില്‍ വീട്ടിലേക്കു പോകുമ്പോള്‍ കോനനകുണ്ഡെ ക്രോസില്‍ വച്ച് അതിവേഗത്തിലെത്തിയ ടിപ്പര്‍ ഇടിക്കുകയായിരുന്നു. അമ്മയും മകളും റോഡിലേക്കു തെറിച്ചുവീണു. സമന്‍വിയുടെ തലയിലും വയറ്റിലും ഗുരുതരമായി പരുക്കേറ്റു. ഉടന്‍ തന്നെ ഇരുവരെയും അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സമന്‍വിയുടെ ജീവന്‍ രക്ഷിക്കാനായില്ല.