കെ എസ് ആർ ടി സി കോന്നി ഡിപ്പോയാർഡ് പ്രവൃത്തി ഉദ്ഘാടനം 17 ന്

0
88

കോന്നി ജനതയുടെ ചിരകാല സ്വപ്നമായിരുന്ന കെഎസ്ആർ
ടിസി ബസ് സ്റ്റേഷൻ യാഥാർഥ്യമാവുകയാണ്.

ഡിപ്പോ പ്രവർത്തനം ആരംഭിക്കുന്നതിന് മുന്നോടിയായുള്ള യാർഡ് നിർമാണോദ്ഘാടനം 17 ന് മന്ത്രി ആന്റണി രാജു നിർവഹിക്കും. കോന്നി ചന്ത മൈതാനിയിൽ വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങിൽ കെ യു ജനീഷ്കുമാർ എം എൽ എ അധ്യക്ഷനാകും. ആന്റോ ആന്റണി എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, കളക്ടർ ദിവ്യ എസ് അയ്യർ തുടങ്ങിയവർ സംബന്ധിക്കും.