ആലപ്പുഴയിൽ ഭാര്യയെ വിഷം കൊടുത്ത്‌ കൊന്ന്‌ ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

0
69

ആലപ്പുഴ കൈനകരിയിൽ ഭാര്യയെ വിഷം കൊടുത്ത്‌ കൊന്ന ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്‌തു. കൈനകരി തോട്ടുവത്തലയിലാണ് സംഭവം. അപ്പച്ചന്‍ (79), ലീലാമ്മ (75) എന്നിവരാണ് മരിച്ചത്.

ലീലാമ്മയെ വിഷം ഉള്ളിൽ ചെന്ന്‌ മരിച്ച നിലയിലും അപ്പച്ചനെ തൂങ്ങി മരിച്ച നിലയിലുമാണ്‌ കണ്ടെത്തിയത്. ലീലാമ്മയ്‌ക്ക് വിഷം നല്‍കിയതിന് ശേഷം അപ്പച്ചൻ തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.