പെരുമ്പാവൂരില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; രണ്ടുപേര്‍ പിടിയില്‍

0
45

 

എറണാകുളം പെരുമ്പാവൂരില്‍ യുവാവിനെ വെട്ടിക്കൊന്ന സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. പെട്രോള്‍ പമ്പിലെ ജീവനക്കാരായ ബിജു, എല്‍വിന്‍ എന്നിവരാണ് പിടിയിലായത്. മരിച്ച അന്‍സിലും പെട്രോള്‍ പമ്പ് ജീവനക്കാരും തമ്മില്‍ നേരത്തെ സംഘര്‍ഷമുണ്ടായിരുന്നു. അന്‍സിലിന്റെ വീടിന് തൊട്ടടുത്താണ് പെട്രോള്‍ പമ്പുള്ളത്. കഴിഞ്ഞ ദിവസം രാത്രി അന്‍സിലിന്റെ വാഹനം പമ്പില്‍ നിര്‍ത്തിയിട്ടിരുന്നു. എന്നാല്‍ ജീവനക്കാര്‍ വാഹനം പുറത്തേക്കിടുകയും ഇതേത്തുടര്‍ന്നുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ബുധനാഴ്ച രാത്രി എട്ടുമണിയോടെ അന്‍സിലിന് ഫോൺ വന്നിരുന്നു. സംസാരിക്കാനായി പുറത്തിറങ്ങിയ അന്‍സിലിനെ ബിജുവും എല്‍വിനും ചേര്‍ന്ന് വെട്ടികൊലപ്പെടുത്തുകയായിരുന്നു.