വഖഫ് ബോർഡ്, വഖഫ് സംരക്ഷണം: ബഹുജന കൺവൻഷൻ 15ന്

0
67

വഖഫ് വിഷയം പറഞ്ഞ് കുപ്രചാരണം നടത്തി സാമുദായിക ധ്രുവീകരണം നടത്തുന്ന മുസ്ലിംലീഗിന്റെ കള്ളത്തരം തുറന്നുകാട്ടാൻ വഖഫ് ആക്ഷന്‍ കൗണ്‍സില്‍ ജനുവരി 15ന് കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കും. കോഴിക്കോട് കെ പി കേശവമേനോല്‍ ഹാളില്‍ കണ്‍വെന്‍ഷന്‍ മന്ത്രി വി അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് മൂന്നിന് നടക്കുന്ന പരിപാടിയിൽ പി ടി എ റഹീം എംഎല്‍എ, ഐഎന്‍എല്‍ സംസ്ഥാന പ്രസിഡണ്ട് പ്രൊഫ. എ പി അബ്ദുല്‍ വഹാബ്, വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ടി കെ ഹംസ, എന്‍ കെ അബ്ദുല്‍ അസീസ് എന്നിവരടക്കം പ്രമുഖ നേതാക്കളും മതപണ്ഡിതരും പങ്കെടുക്കും.