തിരൂരിൽ മൂന്ന് വയസ്സുകാരൻ മർദനമേറ്റ് മരിച്ചു; ആശുപത്രിയിലെത്തിച്ച രണ്ടാനച്ഛൻ മുങ്ങി

0
80

തിരൂരിൽ മൂന്ന് വയസ്സുകാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. മർദനമേറ്റ നിലയിൽ കുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ബംഗാൾ സ്വദേശി മുംതാസ് ബീവിയുടെ മകൻ ഷെയ്ഖ് സിറാജാണ് മരിച്ചത്. കുട്ടി മരിച്ചെന്ന് അറിഞ്ഞതോടെ ആശുപത്രിയിൽ എത്തിച്ച രണ്ടാനച്ഛൻ അർമാൻ മുങ്ങുകയും ചെയ്തു.

കുട്ടിയുടെ മാതാവ് മുംതാസ് ബീവിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഷെയ്ക്ക് റഫീക്കാണ് മുംതാസ് ബീവിയുടെ ഭർത്താവ്. ഇയാളുമായുള്ള ബന്ധം അവസാനിപ്പിച്ച ശേഷം അർമാനൊപ്പമാണ് ഇവർ ജീവിച്ചിരുന്നത്. ഒരാഴ്ച മുമ്പാണ് ഇവർ തിരൂരിലെത്തിയത്.

കുട്ടിയുടെ ശരീരത്തിൽ മർദനമേറ്റ പാടുകളും പൊള്ളലേറ്റ പാടുകളുമുണ്ട്. ഇവരുടെ മുറിയിൽ പോലീസ് പരിശോധന നടത്തി. അർമാൻ ട്രെയിനിൽ രക്ഷപ്പെട്ടതായാണ് സൂചന