തൈപ്പൊങ്കല്‍: ആറു ജില്ലകളില്‍ വെള്ളിയാഴ്​ച അവധി; പകരം ശനിയാഴ്ച പ്രവര്‍ത്തിദിനം

0
50

തൈപ്പൊങ്കല്‍ പ്രമാണിച്ച്‌​ കേരളിത്തിലെ ആറു ജില്ലകളില്‍ ശനിയാഴ്​ച പ്രഖ്യാപിച്ച അവധി വെള്ളിയാഴ്​ചയിലേക്ക്​ മാറ്റി. തമിഴ്നാട്ടില്‍ വെള്ളിയാഴ്​ചയാണ്​ തൈപ്പൊങ്കല്‍. ഇതനുസരിച്ചാണ്​ പുതിയ മാറ്റം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്​, വയനാട്​ എന്നീ ജില്ലകളിലാണ്​ തൈപ്പൊങ്കല്‍ അവധി. വെള്ളിയാഴ്ചത്തെ അവധിക്ക് പകരം ശനിയാഴ്​ച പ്രവര്‍ത്തി ദിനമായിരിക്കുമെന്നും സർക്കാർ അറിയിച്ചു.