എസ്ഡിപിഐ നേതാവ് ഷാന്‍ വധക്കേസിലെ മൂന്ന് പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. എട്ടാം പ്രതി ചേര്‍ത്തല സ്വദേശി അഖില്‍, 12ാം പ്രതി തൃശൂര്‍ സ്വദേശി സുധീഷ്, 13ാം പ്രതി ഉമേഷ് എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്. കേസിലെ പ്രധാനപ്രതികളെ ഒളിവില്‍ കഴിയാന്‍ സാഹായിച്ചവരാണിവര്‍. ആലപ്പുഴ ജില്ലയില്‍ പ്രവേശിക്കരുത് എന്നതടക്കമുള്ള കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് 15 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്.