സോഷ്യൽ മീഡിയ വഴി പെൺകുട്ടികളെ ലക്ഷ്യമിടുന്ന മാഫിയകളെകുറിച്ചുള്ള ഹ്രസ്വചിത്രവുമായി സ്കൂൾ വിദ്യാർത്ഥി

0
67

 

കോവിഡ്  പ്രതിസന്ധി മൂലം ക്ലാസുകൾ എല്ലാം ഓൺലൈൻ ആയപ്പോൾ കുട്ടികളിലെ ഫോൺ ഉപയോഗം കൂടുകയായിരുന്നു. ഇതോടെ ഓൺലൈനിലൂടെ കുട്ടികളെ ലക്ഷ്യമിടുന്ന മാഫിയകളുടെ എണ്ണവും  കൂടി വരികയാണ്. കൊച്ചിയിൽ നിന്നുള്ള സ്കൂൾ വിദ്യാർത്ഥിയായ ശ്രീഹരി രാജേഷാണ് ഇതിനെ കുറിച്ചുള്ള ബോധവൽക്കരണ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

‘നിഹ’ എന്ന് പേരുള്ള 16-മിനിറ്റ് ദൈർഖ്യമുള്ള ഹ്രസ്വചിത്രത്തിൽ നിഹ എന്ന പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിനിയുടെ അനുഭവം ആണ് പറയുന്നത്. സമൂഹത്തിൽ ഇതുപോലെ നിറയെ പ്രശ്നങ്ങൾ കണ്ടപ്പോഴാണ് ശ്രീഹരിക്ക് ഈ ബോധവൽക്കരണ ചിത്രം ചെയ്യാൻ പ്രചോദനമായത്. ഈ ചിത്രം കൂടുതൽ സ്കൂളുകളിലും സ്ഥലങ്ങളിലും പ്രദർശിപ്പിക്കണമെന്നും കൂടുതൽ മാതാപിതാക്കളിലേക്കും കുട്ടികളിലേക്കും എത്തിക്കണമെന്നുമാണ് ശ്രീഹരിയുടെ ആഗ്രഹം. സി. കെ. സി. എച്ച്.എസ് പൊന്നുരുന്നി സ്കൂളാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ഇതിന് മുന്നേ തന്റെ പതിനഞ്ചാം വയസ്സിൽ ജാതീയതക്ക് എതിരെ ഒരു മുഴുനീള ചിത്രം ചെയ്ത് ശ്രദ്ധ നേടിയതായിരുന്നു ശ്രീഹരി രാജേഷ്. 2019-ൽ ശ്രീഹരി നിർമ്മിച്ച ‘പുക’ എന്ന മയക്കുമരുന്ന് ഉപയോഗത്തിന് എതിരെയുള്ള ഹ്രസ്വചിത്രം കേരളത്തിലുള്ള എല്ലാ സ്റ്റുഡന്റ് പോലീസ് ക്യാമ്പുകൾ, പോലീസ് സ്ട്രയിനിങ് ക്യാമ്പുകളിലും പ്രദർശിപ്പിച്ചിരുന്നു. ലോക്ക് ഡൌൺ കാലത്തെ സന്നദ്ധ പ്രവർത്തനങ്ങൾക്ക് ഇടയിൽ പകർത്തിയ നിശ്ചലമായ കൊച്ചി നഗരത്തിലെ റോഡുകളെ കാണിച്ചുള്ള സൈലന്റ് റോഡ്സ് ആഗോള താപനം മൂലം കൊച്ചിയുടെ കടൽ തീരങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങളെ കുറിച്ചുള്ള ഡോക്യൂമെന്ററി The Change Lets make it happen എന്നിവയും ശ്രീഹരി നിർമ്മിച്ചിട്ടുണ്ട്.