Friday
19 December 2025
22.8 C
Kerala
HomeKeralaപ്രശസ്‌ത സാമ്പത്തിക ശാസ്‌ത്രജ്ഞനും ഇടതുപക്ഷ സഹയാത്രികനുമായ ഡോ. ജേക്കബ്ബ്‌ ഈപ്പൻ അന്തരിച്ചു

പ്രശസ്‌ത സാമ്പത്തിക ശാസ്‌ത്രജ്ഞനും ഇടതുപക്ഷ സഹയാത്രികനുമായ ഡോ. ജേക്കബ്ബ്‌ ഈപ്പൻ അന്തരിച്ചു

പ്രശസ്‌ത സാമ്പത്തിക ശാസ്‌ത്രജ്ഞനും ഇടതുപക്ഷ സഹയാത്രികനുമായ ഡോ. ജേക്കബ്ബ്‌ ഈപ്പൻ (87) അന്തരിച്ചു. പുലർച്ചെ നാലിന്‌ തിരുവനന്തപുരം കിംസ്‌ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ത്യൻ സ്‌കൂൾ ഓഫ്‌ സോഷ്യൽ സയൻസസ്‌ ഡയറക്ടർ, സോഷ്യൽ സയന്റിസ്‌റ്റ്‌ പത്രാധിപർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം സംസ്ഥാന ആസൂത്രണ ബോർഡിലും അംഗമായിരുന്നു. ബോർഡിന്റെ ആദ്യ സാമ്പത്തിക ഉപദേഷ്‌ടാവാണ്‌. സംസ്‌ക്കാരം ഉച്ചയ്‌ക്ക്‌ പന്ത്രണ്ടിന്‌ ശാന്തികവാടത്തിൽ.

പശ്‌ചിമ ജർമ്മനിയിലെ കെയ്‌ൽ സർവ്വകലാശാലയിൽ നിന്ന്‌ സാമ്പത്തിക ശാസ്‌ത്രത്തിൽ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടിയിട്ടുണ്ട്‌.

കേരള സർവ്വകലാശാല സിണ്ടിക്കേറ്റിലും അംഗമായിട്ടുള്ള അദ്ദേഹം 1985 ൽ എൽഡിഎഫ്‌ സ്വതന്ത്ര സ്ഥാനാർത്ഥിയായി രാജ്യസഭയിലേക്ക്‌ മത്സരിച്ചെങ്കിലും വിജയിച്ചില്ല. 1987 ൽ കേരള ഫിനാൻഷ്യൽ എന്റർപ്രൈസസ്‌ ചെയർമാനായി പ്രവർത്തിച്ചിരുന്നു.

പ്രശസ്‌ത സാന്പത്തിക ശാസ്‌ത്രജ്‌ഞയും ആസൂത്രണ ബോർഡ്‌ മുൻ അംഗവുമായ ഡോ. മൃദുൽ ഈപ്പനാണ്‌ ഭാര്യ. ഡോ. മാലിനി ഈപ്പൻ (അമൃത ഇനസ്‌റ്റിറ്റ്യുട്ട്‌ ഓഫ്‌ മെഡിക്കൽ സയൻസസ്‌), അനസൂയ ഈപ്പൻ (സോഫ്‌റ്റ്‌ വെയർ എഞ്ചിനിയർ, കാലിഫോർണിയ) എന്നിവർ മക്കളും നവീൻ ഫിലിപ്പ്‌ (പോപ്പുലർ മെഗാ മോട്ടേഴ്‌സ്‌ സിഇഒ), പ്രിഥ്വി ഹരിഹരൻ (സോഫ്‌റ്റ്‌ വെയർ എഞ്ചിനിയർ, യുഎസ്‌എ) എന്നിവർ മരുമക്കളുമാണ്‌.

RELATED ARTICLES

Most Popular

Recent Comments