Monday
12 January 2026
31.8 C
Kerala
HomeKeralaതിരൂരില്‍ മൂന്ന് വയസ്സുകാരന്റെ ദുരൂഹ മരണം; രണ്ടാനച്ഛന്‍ പിടിയില്‍

തിരൂരില്‍ മൂന്ന് വയസ്സുകാരന്റെ ദുരൂഹ മരണം; രണ്ടാനച്ഛന്‍ പിടിയില്‍

തിരൂരില്‍ മൂന്ന് വയസുകാരന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ കുട്ടിയെ ആശുപ്രതിയില്‍ ഉപേക്ഷിച്ച്‌ കടന്നുകളഞ്ഞ രണ്ടാനച്ഛനെ പൊലീസ് പിടികൂടി.

രണ്ടാനച്ഛന്‍ അര്‍മാനെയാണ് പാലക്കാട് വെച്ച് പൊലീസ് കസ്റ്റഡിയിലെടുത്തത്. തിരൂര്‍ ഇല്ലത്തപ്പാടത്തെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഷെയ്ക്ക് സിറാജാണ് തിരൂര്‍ ജില്ലാ ആശുപത്രിയില്‍ മരിച്ചത്.

കുട്ടിയെ ആശുപത്രിയിലെത്തിച്ച രണ്ടാനച്ഛന്‍ പിന്നീട് സ്ഥലത്ത് നിന്ന് മുങ്ങുകയായിരുന്നു. ക്വാര്‍ട്ടേര്‍സില്‍ നിന്ന് അമ്മ പശ്ചിമബംഗാള്‍ സ്വദേശി മുംതാസ് ബീവി പൊലീസ് കസ്റ്റഡിയിലാണ്.

RELATED ARTICLES

Most Popular

Recent Comments